കോഴിക്കോട്: പൊലീസിന്‍റെ രാത്രികാല പെട്രോളിങ്ങിനിടെ ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി ഒളരിക്കണ്ടി സജീറാണ് (45) പൊലീസിന്‍റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി ശിഹാബ് ഓടിരക്ഷപ്പെട്ടു. സംസ്ഥാനപാതയില്‍ താമരശേരിക്കു സമീപം നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോയില്‍നിന്ന് 32 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പൊലീസ് പിടികൂടി.
പഞ്ചസാര ചാക്കുകള്‍ക്കടിയില്‍ ലഹരിവസ്‌തുക്കള്‍; രാത്രികാല പെട്രോളിങ്ങിനിടെ യുവാവിനെ പിടികൂടി പൊലീസ് - Police Arrested Youth With Drug - POLICE ARRESTED YOUTH WITH DRUG
പൊലീസ് പെട്രോളിങ്ങിനിടെ ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയില്‍. ഒളരിക്കണ്ടി സജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ (ETV Bharat)
Published : Jul 1, 2024, 12:09 PM IST
750 പാക്കറ്റുകള്‍ വീതമുള്ള 28 ചാക്ക് ഹാൻസും 1560 പാക്കറ്റുകള്‍ വീതമുള്ള നാല് ചാക്ക് തമ്പാക്കുമാണ് താമരശേരി പൊലീസ് പിടികൂടിയത്. വാഹനത്തില്‍ പഞ്ചസാര ചാക്കുകള്‍ക്കടിയിലാണ് ലഹരിവസ്‌തുക്കള്‍ നിറച്ച ചാക്ക് ഒളിപ്പിച്ചിരുന്നത്. ട്രാഫിക് എസ്ഐ എൻ. സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
Also Read:മാങ്കാവില്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍