തിരുവനന്തപുരം:കഞ്ചാവ് വിൽപന നടത്തിയ കേസിൽ നാല് പ്രതികൾക്ക് 12 വർഷം കഠിന തടവും 1,50,000 രൂപ വീതം പിഴയും വിധിച്ച് കോടതി. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. കീഴാറ്റിങ്ങല്‍ സ്വദേശികളായ അർജുന്‍ നാഥ്, അജിന്‍ മോഹന്‍, ഗോകുല്‍ രാജ്, ഫഹദ് എന്നിവരാണ് കേസിലെ പ്രതികള്‍. 40 കിലോയോളം കഞ്ചാവാണ് പിടിയിലാകുമ്പോള്‍ ഇവരിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
2010 ഓഗസ്‌റ്റ് 22ന് രാത്രി 7.30 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ആറ്റിങ്ങല്‍ എക്‌സൈസ് സര്‍ക്കിളിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പ്രതികളില്‍ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അർജുന്‍ നാഥിന്‍റെ വീട്ടിലെ ഫോര്‍ച്ച്യൂണർ കാറില്‍ നിന്നും, ബെന്‍സ് ലോറിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. അജിന്‍ മോഹനന്‍റെ ഫോര്‍ഡ് ഐക്കണ്‍ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആറ്റിങ്ങള്‍-കൊല്ലം ബൈപാസില്‍ ആലംകോട് പുളിമൂട് ജംഗ്ഷനിലുളള ഫഹദിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുളള മംബാ റെസ്‌റ്റോറന്‍റിലും പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നു.
സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തിയില്ലെങ്കില്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്ന് ശിക്ഷ വിധിച്ച് കൊണ്ട് കോടതി വിലയിരുത്തി.
Also Read:കഞ്ചാവുമായി കോഴിക്കോട് നാല് പേർ പിടിയിൽ; അറസ്‌റ്റ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ