തിരുവനന്തപുരം:ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ സ്‌കൂൾ ഉടമകൾ രണ്ടാഴ്‌ചയായി തുടരുന്ന സമരം പിൻവലിച്ചു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സംയുക്ത സമര സമിതി സമരം അവസാനിപ്പിച്ചതായി അറിയിച്ചു.
സ്‌കൂൾ ഉടമകളുടെ ആവശ്യപ്രകാരം ടെസ്‌റ്റിന് എത്തിക്കുന്ന വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. പഴയത് പോലെ ആദ്യം എച്ച് ടെസ്‌റ്റും പിന്നീട് റോഡ് ടെസ്‌റ്റും നടത്താനും തീരുമാനമായി. അതേസമയം സർക്കുലർ പിൻവലിക്കില്ലെന്നും ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു.
ഡ്യുവൽ ക്ലച്ച് ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്‌റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങി വയ്ക്കും. ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ ഉന്നയിച്ച പ്രധാന ആവശ്യമായ പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
മെയ് 4ന് ഇറക്കിയ സർക്കുലർ പ്രകാരം പ്രതിദിനം 40 ടെസ്‌റ്റ് നടത്താനായിരുന്നു നിർദേശം. എന്നാൽ രണ്ട് എംവിഐമാരുള്ള കേന്ദ്രങ്ങളിൽ പ്രതിദിനം 80 ടെസ്‌റ്റുകൾ നടത്താനും തീരുമാനിച്ചു. ഇതിന് പുറമെ ഡ്രൈവിങ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനമായി.