ഇടുക്കി: ഏലപ്പാറയില്‍ ചികിത്സ തേടി എത്തിയ ആള്‍ ഡോക്‌ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി. ഏലപ്പാറ സിറ്റി ഹോസ്‌പിറ്റലിലെ ഡോക്‌ടർ രാജു ജോസഫ്, നഴ്‌സ് അലോൻസിയ എന്നിവർക്കാണ് മർദ്ദനമേറ്റത് (Doctor and Nurse attacked in Elappara).
ചികിത്സ തേടി എത്തിയ ആള്‍ ഡോക്‌ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി; പ്രതി കസ്‌റ്റഡിയില്‍ - Doctor and Nurse attacked - DOCTOR AND NURSE ATTACKED
ചികിത്സ തേടിയെത്തിയ രോഗി ഡോക്‌ടറെയും നേഴ്‌സിനെയും മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി പീരുമേട് പൊലീസിന്‍റെ കസ്റ്റഡിയിൽ.
Published : Mar 26, 2024, 10:55 PM IST
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ബോണാമി സ്വദേശി സോമനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ (25-03-24) രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചികിത്സ തേടി എത്തിയ ആള്‍ ഡോക്‌ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു(Elappara). എക്‌സ്‌റേ എടുക്കമെന്നും ഇതിനുള്ള സൗകര്യം ഇല്ലെന്നും പറഞ്ഞതോടെ സോമൻ ഡോക്‌ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. മർദനമേറ്റ ഡോക്‌ടറും നേഴ്‌സും പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.