തൃശൂര്‍:കൊടകര കുഴൽപണ കേസിൽ വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും കുഴൽ പണ ഇടപാട് സമയത്തെ ബിജെപി ഓഫിസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ്. കോടികളുടെ കുഴൽപണമായി എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തിരൂര്‍ സതീശ് പറഞ്ഞു. പണം ചാക്കുകെട്ടുകളില്‍ നിറച്ചാണ് ഓഫിസിലേക്ക് എത്തിച്ചത് എന്നും തിരൂര്‍ സതീശ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധർമ്മരാജൻ ജില്ല ഓഫിസിലെത്തുമ്പോൾ അവിടെ കെ സുരേന്ദ്രൻ ഉണ്ടായിരുന്നു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ല ഓഫിസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ കോടികൾ. കുഴൽപണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്‌തത് ജില്ല ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും സതീശ് പറഞ്ഞു.
തിരൂർ സതീശ് മാധ്യമങ്ങളോട് (ETV Bharat) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും ബിജെപി കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു: എംവി ഗോവിന്ദന്‍
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലും ബിജെപി കോടികളുടെ കള്ളപ്പണം ഒഴുക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു. കൊടകര കുഴല്‍ പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദന്‍റെ പരാമര്‍ശം.
എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് (ETV Bharat) ഈ വിഷയത്തിൽ എന്താണ് അന്വേഷണം നടത്താതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. എതിർ പാർട്ടികൾക്കെതിരെ ഇ ഡിയെ ഉപയോഗിച്ച് വലിയ അന്വേഷണങ്ങൾ നടത്തുന്നു. ഇവിടെയതുണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:'ശബരിമല വെർച്വൽ ക്യൂ സോഫ്‌ട്‌വെയര്‍ കാലഹരണപ്പെട്ടത്'; പുതുക്കണമെന്ന് അയ്യപ്പ സേവാ സമാജം