തിരുവനന്തപുരം : അന്തരിച്ച സംവിധായകൻ ഹരികുമാറിന്‍റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ജി ജി ആശുപത്രിയിൽ ഇന്ന് വൈകിട്ട് 5:30 ഓടെ മരണപ്പെട്ട ഹരികുമാറിന്‍റെ മൃതദേഹം പാങ്ങോട് ചിത്ര നഗറിലെ വീട്ടിലേക്കാകും ആദ്യം കൊണ്ട് പോവുക. തുടർന്ന് നാളെ ഉച്ചയ്ക്ക് 12:30 ഓടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പൊതുദർശനവുമുണ്ടാകും.
അന്തരിച്ച സംവിധായകൻ ഹരികുമാറിന്‍റെ സംസ്‌കാരം നാളെ - Director Harikumar cremation - DIRECTOR HARIKUMAR CREMATION
ഹരികുമാറിന്‍റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും
DIRECTOR HARIKUMAR CREMATION (source: Etv Bharat Reporter)
Published : May 6, 2024, 9:49 PM IST
കരൾ സംബന്ധമായ അസുഖം മൂലമാണ് മരണം. ദീർഘനാളായി ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരവേയാണ് മരണം. പ്രശസ്‌ത സാഹിത്യകാരൻ പ്രഭാവർമ്മ, നിർമ്മാതാവ് സുരേഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു.
ALSO READ:സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു