ആലപ്പുഴ : നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മാവേലിക്കര വഴുവാടിയിലാണ് സംഭവം. നിർമാണ തൊഴിലാളികളായ മാവേലിക്കര കല്ലുമല സ്വദേശിയായ ആനന്ദൻ (50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.
നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം - DEATH AFTER CONCRETE ROOF COLLAPSE - DEATH AFTER CONCRETE ROOF COLLAPSE
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. പ്രദേശവാസികളായ നിർമാണ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.
തൊഴിലാളികളെ പുറത്തെടുക്കുന്ന ദൃശ്യം (ETV Bharat)
Published : Jun 28, 2024, 8:25 PM IST
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി