വയനാട് :മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഏതാനും പേരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇതുവരെ 111 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. നിലമ്പൂരില്‍ കണ്ടെത്തിയ 6 പേരുടെ മൃതദേഹങ്ങളും വയനാട്ടിലേക്ക് എത്തിക്കും. ഇതില്‍ 4 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് 2 പേരുടെ ബന്ധുക്കളെ അടക്കം കാണാതായി എന്നാണ് വിവരം.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് പോസ്‌റ്റ്‌മോര്‍ട്ടം നടക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, മുണ്ടക്കൈ ഭാഗത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.