കൊല്ലം: മോദിയുടെ ഗ്യാരണ്ടികൾ എല്ലാം വ്യാജമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. മോദി പറയുന്നത് എല്ലാം കള്ളം ആണ്. ബിജെപിക്ക് കേരളത്തിൽ യാതൊരു സാധ്യതയുമില്ലെന്നും കൊല്ലം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേ രാജ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളയും. ഉത്തർപ്രദേശിൽ ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ ബിജെപി തിരിച്ചടി പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് മോദി കൂടുതൽ സമയം ദക്ഷിണേന്ത്യയിൽ ചെലവഴിക്കുന്നതെന്ന് രാജ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥികൾ ആരാണെന്നും എന്താണെന്നും കേരളത്തിലെ ജനങ്ങൾക്കറിയാം ഇടതു പാർട്ടികളുടെ പ്രാതിനിധ്യം ലോക്‌സഭയിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 400 സീറ്റ് നേടുമെന്ന് ബിജെപി പറയുന്നത് അടിസ്ഥാനം ഇല്ലാതെയാണ്. എവിടെ നിന്നാകും ഇത്രയും സീറ്റുകൾ നേടുക എന്നത് ബിജെപി പറയണം.