കേരളം

kerala

ETV Bharat / state

ക്വാറി ഉടമ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ ; 10 ലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്‌ടമായെന്ന് കുടുംബം - Crusher owner found dead - CRUSHER OWNER FOUND DEAD

മൃതദേഹം കണ്ടെത്തിയത് തമിഴ്‌നാട് പൊലീസ്. അന്വേഷണത്തിന് പ്രത്യേക സംഘം.

ക്വാറി ഉടമ  കഴുത്തറുത്ത് മരിച്ച നിലയില്‍  MURDER DURING A ROBBERY ATTEMPT  SPECIAL TEAM TO INVESTIGATE
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jun 25, 2024, 1:04 PM IST

തിരുവനന്തപുരം :ക്വാറി ഉടമയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് സ്വദേശിയായ ദീപുവിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട് പൊലീസ് രാത്രിയില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്‌പദമായ നിലയില്‍ കണ്ട കാറിന് സമീപമെത്തി നടത്തിയ പരിശോധനയിലാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് പൂര്‍ണമായും മുറിച്ച നിലയിലായിരുന്നു. മോഷണത്തിനിടെയുണ്ടായ കൊലപാതകമാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ക്രഷര്‍ യൂണിറ്റിന് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങാനായി കോയമ്പത്തൂരിലേക്ക് പോയതാണ് ദീപുവെന്ന് വീട്ടുകാര്‍ പറയുന്നു. പത്ത് ലക്ഷം രൂപ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി. സുഹൃത്ത് വിമല്‍കുമാറിനൊപ്പമാണ് ഇയാള്‍ പോയതെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി.

മൃതദേഹം നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്‌പി സുദന വദനം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും.

Also Read:സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തില്‍ 23കാരനെ വെടിവച്ച് കൊന്ന സംഭവം; പ്രതി പിടിയില്‍

ABOUT THE AUTHOR

...view details