കേരളം

kerala

ETV Bharat / state

അധിക പലിശയില്‍ വഴിമുട്ടി ; കെഎസ്ആർടിസി പെൻഷൻ വിതരണം വീണ്ടും അനിശ്ചിതാവസ്ഥയിൽ - Crisis in KSRTC pension

മൂന്ന് വർഷമായി വിരമിച്ചവരുടെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളോടൊപ്പം, മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്

KSRTC pension distribution  കെഎസ്ആർടിസി പെൻഷൻ  Crisis in KSRTC pension  കെഎസ്ആർടിസി പെൻഷൻ വിതരണം
Again Crisis in KSRTC pension distribution

By ETV Bharat Kerala Team

Published : Feb 1, 2024, 10:25 AM IST

തിരുവനന്തപുരം :കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം വീണ്ടും അനിശ്ചിതാവസ്ഥയിൽ. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കി പെൻഷൻ പ്രശ്‌നം പരിഹരിക്കാൻ ധാരണ ഉണ്ടാക്കിയെങ്കിലും സഹകരണ വകുപ്പ് അധിക പലിശ ആവശ്യപ്പെട്ടതോടെയാണ് കെഎസ്ആർടിസിക്ക് തുടർനടപടികൾ വഴിമുട്ടിയത്.

ധന- ഗതാഗത - സഹകരണ വകുപ്പുകൾ തമ്മിൽ 8.8 ശതമാനം പലിശ നൽകാമെന്നാണ് ധാരണയുണ്ടാക്കിയത്. എന്നാൽ നിക്ഷേപത്തിന് പലിശ വർധിപ്പിച്ചതിനാൽ 10 ശതമാനമെങ്കിലും പലിശാനിരക്ക് ഉയർത്തണമെന്ന് സഹകരണ വകുപ്പ് നിലപാട് മാറ്റി. ഇതോടെയാണ് പെൻഷൻ വിതരണം വീണ്ടും അനിശ്ചിതാവസ്ഥയിലായത്. (KSRTC Pension Distribution) നിലവിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെൻഷനാണ് മുടക്കമുള്ളത്.

വിതരണം വൈകുന്നത് കാരണം നിരവധി പെൻഷൻകാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. അതേസമയം പെൻഷൻ വിതരണം മൂന്ന് മാസമായി മുടങ്ങിയിട്ടും തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് മൂന്ന് വകുപ്പുകളും മുൻകൈ എടുത്തിട്ടുമില്ല. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഈ വിഷയത്തിൽ ഇതുവരെ ചർച്ച പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.

ഡിസംബറിൽ 240 കോടിയെന്ന റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി (KSRTC) നേടിയത്. എന്നിട്ടും ജനുവരി അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നൽകാൻ കഴിഞ്ഞില്ല. ശമ്പളം ലഭിക്കാത്തതിൽ ജീവനക്കാർ അതൃപ്‍തിയിലായിരുന്നു. ശമ്പള വിതരണത്തിനായി 30 കോടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് ഫയൽ നൽകിയെങ്കിലും, നടപടി ഉണ്ടാകാത്തതിനാൽ ശമ്പള വിതരണം പൂർണമായും നൽകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞില്ല. പിന്നീട് ജനുവരി 15 നാണ് ജീവനക്കാരുടെ ജനുവരി മാസത്തിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തത്.

ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി (High Court) ഇടക്കാല ഉത്തരവിട്ടിരുന്നു. ആദ്യ ഗഡു നൽകി 10 ദിവസംകൊണ്ട് രണ്ടാം ഗഡു നൽകാനാണ് ഉത്തരവ് വന്നത്.

മാത്രമല്ല മൂന്ന് വർഷമായി വിരമിച്ചവരുടെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും നൽകാനുണ്ട്. 199 കോടിയോളം രൂപയാണ് ഈ ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതിന് പുറമെ ജീവനക്കാരുടെ പി എഫ്, ഇൻഷുറൻസ് ഇനത്തിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന 598 കോടി രൂപയും ഇതുവരെ അടച്ചിട്ടില്ല. 222 കോടി രൂപ ഇന്ധന, സ്പെയർപാർട്‌സ് കുടിശ്ശിക ഇനത്തിലും ഉടൻ അടച്ചു തീർക്കേണ്ടതുണ്ട്.

Also read : കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്, അപകടം വാടകക്കെടുത്ത ബസില്‍ പഠനയാത്ര പോകവെ

ABOUT THE AUTHOR

...view details