കാസര്‍കോട്ട് ഭൂമിയില്‍ വിള്ളല്‍ (ETV Bharat) കാസർകോട്:കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിയിൽ വിള്ളൽ. ഇന്നലെ വൈകുന്നേരമാണ് വിള്ളൽ ഉണ്ടായത്.
നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
രണ്ട് വീടുകളുടെ മുറ്റം ഇടിയുകയും ഒരു വീടിന്‍റെ വരാന്ത ഇളകിയിട്ടുമുണ്ട്. സ്ഥലത്ത് ആറ് വീടുകളിലായി 22 പേരാണുള്ളത് അതിൽ രണ്ട് വീടുകളിലുള്ളവർ മുമ്പ് താമസം മാറിയിട്ടുള്ളതാണ്.
ബാക്കി വരുന്ന നാല് വീടുകളിലെ ഒരു കുട്ടിയടക്കം പത്ത് പേരെ ജിഎച്ച്എസ്എസ് മാലോത്ത് കസബ സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു. അതേസമയം, വെള്ളരിക്കുണ്ട് താലൂക്കിൽ മാലോത്ത് വില്ലേജിൽ കൊന്നക്കാട് എന്ന സ്ഥലത്ത് വീട് പണിയുമ്പോൾ എടുത്തിട്ട മണ്ണ് ഇളകിയതാണെന്നാണ് സംഭവത്തില്‍ അധികൃതർ നല്‍കുന്ന വിശദീകരണം.
Also Read:മന്ത്രിയുടെ ഡ്രൈവറിന്‍റെ നാവിന് കടിച്ച് തെരുവ് നായ; മറ്റ് ആറുപേര്‍ക്കും പരിക്ക്