തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ യാത്രയ്ക്ക് പാർട്ടിയിൽ നിന്ന് സമ്മതം വാങ്ങിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം. തിരക്ക് പിടിച്ച ഈ അവസ്ഥയിൽ നിന്ന് ഒരെട ആരാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര സർക്കാരിൻ്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിമാർ സ്വകാര്യ സന്ദർശനത്തിന് പോയിട്ടുണ്ട്. മുഖ്യമന്ത്രി മുമ്പ് പോയപ്പോഴും ചുമതല കൈമാറിയിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ചുമതല മുഖ്യമന്ത്രിക്ക് തന്നെ നിർവഹിക്കാനാകും. പിന്നെന്തിന് കൈമാറണമെന്നും അദ്ദേഹം ചോദിച്ചു.