കേരളം

kerala

ETV Bharat / state

'കോലാഹലം ഉണ്ടാക്കി പാർട്ടിയെയും ഗവർമെന്‍റിനെയും കരിവാരിത്തേക്കാമെന്ന് ഉദ്ദേശം നടക്കില്ല': പിഎസ്‌സി കോഴ വിവാദത്തില്‍ പി മോഹനൻ - P Mohanan on PSC Scam alligation - P MOHANAN ON PSC SCAM ALLIGATION

പിഎസ്‌സി കോഴ വിവാദം പാർട്ടി ജില്ലാ കമ്മറ്റിക്ക് അറിവില്ലെന്നും, പരാതി ഉണ്ടെങ്കിൽ എഴുതി തരൂ എന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ.

P MOHANAN  PSC SCAM ALLIGATION  CPM KOZHIKODE DISTRICT COMMITTEE  പിഎസ്‌സി കോഴ വിവാദം
FILE- P Mohanan (Etv Bharat)

By ETV Bharat Kerala Team

Published : Jul 9, 2024, 3:24 PM IST

കോഴിക്കോട്:പിഎസ്‌സി കോഴ വിവാദത്തിൽ പ്രതികരണവുമായി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. സംഭവത്തെക്കുറിച്ച് ജില്ല കമ്മറ്റിക്ക് അറിവില്ല. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും എന്തോക്കെയോ വിളിച്ച് പറയുകയാണ്. പരാതി ഉണ്ടെങ്കിൽ എഴുതി തരൂ എന്ന് മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. അറിയാത്ത കാര്യത്തിൽ എന്ത് അന്വേഷണമെന്നും എന്ത് നടപടിയെന്നും അദ്ദേഹം ചോദിച്ചു.

തങ്ങൾക്ക് അറിവുള്ള കാര്യങ്ങളിൽ എപ്പോൾ ചോദിച്ചാലും വിശദീകരണം നൽകാറുണ്ട്. എന്നാൽ അറിവില്ലാത്ത കാര്യങ്ങൾ ചോദിച്ചാൽ അത് സംബന്ധിച്ച് പറയാൻ കഴിയില്ല. എന്തെങ്കിലും കോലാഹലം ഉണ്ടാക്കി പാർട്ടി നേതൃത്വത്തിന്‍റെ ഭാഗമായ മന്ത്രി മുഹമ്മദ് റിയാസിനെയും അത് വഴി പാർട്ടിയെയും ഗവർമെന്‍റിനെയും കരിവാരിത്തേക്കാമെന്ന് ഉദ്ദേശിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളുമൊക്കെയുണ്ടാകും. അതൊന്നും നടക്കില്ലെന്നും അതിനെയൊക്കെ എതിരായി തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും പി മോഹനൻ കൂട്ടിച്ചേത്തു.

Also Read: പിഎസ്‌സി അംഗത്വ കോഴ കേസിൽ പൊലീസും അന്വേഷണം തുടങ്ങി; നടപടി ഡിജിപിയുടെ നിർദേശത്തെ തുടർന്ന്

ABOUT THE AUTHOR

...view details