കേരളം

kerala

ETV Bharat / state

പിണറായിയുടെ വിശ്വസ്‌തന്‍ പടിയിറങ്ങി, പകരം റിയാസിന്‍റെ വിശ്വസ്‌തന്‍; എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി - M MEHABOOB CPM KOZHIKODE

പി മോഹനന്‍ സ്ഥാനം ഒഴിഞ്ഞത് മൂന്ന് വര്‍ഷത്തെ ടേം പൂര്‍ത്തിയാക്കി.

CPM KOZHIKODE SECRETARY M MEHABOOB  M MEHABOOB  CPM KOZHIKODE DISTRICT COMMITTEE  എം മെഹബൂബ് സിപിഎം കോഴിക്കോട്
M Mehaboob Selected As CPM Kozhikode District Committee Secretary (ETV Bharat)

By ETV Bharat Kerala Team

Published : Jan 31, 2025, 12:52 PM IST

കോഴിക്കോട് : എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി മോഹനൻ മൂന്ന് ടേം പൂർത്തിയാക്കി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ കണ്ടെത്തിയത്. കെ കെ ദിനേശൻ, എം ഗിരീഷ് തുടങ്ങിയവരുടെ പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും മെഹ്ബൂബിനെ തെരഞ്ഞെടുക്കയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് ചെയര്‍മാ​നുമാണ് എം ​മെഹ​ബൂ​ബ്.

മുഹമ്മദ് റിയാസ് പക്ഷത്തിന്‍റെ ആധിപത്യം വർധിച്ചു എന്നതിന്‍റെ ഫലമാണ് പുതിയ സ്ഥാനാരോഹണം. എളമരം കരീം, പി മോഹനൻ എന്നിവരോട് അടുപ്പം പുലർത്തിയിരുന്ന എം ഗിരീഷ്, കെകെ ദിനേശൻ എന്നിവരെ മറികടന്നാണ് മെഹബൂബ് ജില്ലാ സെക്രട്ടറിയായത്. മുതിർന്ന അംഗം എ പ്രദീപ് കുമാറിന്‍റെ പേര് പരിഗണിക്കപ്പെട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിണറായിയുടെ അതീവ വിശ്വസ്‌തൻ പി മോഹനൻ പടിയിറങ്ങുമ്പോൾ റിയാസിന്‍റെ വിശ്വസ്‌തൻ കോഴിക്കോട്ടെ സിപിഎമ്മിനെ നയിക്കും. വനിതകളെ നേതൃസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നില്ല എന്ന വിമർശനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കും എന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിലെ ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ഭാര്യ കെകെ ലതികയുടെ പേരായിരുന്നു ഉയർന്ന് കേട്ടത്. എന്നാൽ റിയാസ് പക്ഷത്തിന്‍റെ മേധാവിത്വത്തിൽ മറ്റ് ചർച്ചകളൊക്കെ അപ്രസക്തമായി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഴുവൻ സമയ സാന്നിധ്യത്തിലാണ് വടകരയിൽ സമ്മേളനം നടക്കുന്നത്. മുഴുവൻ സമയവും മുഖ്യമന്ത്രി പങ്കെടുക്കുന്ന നാലാമത്തെ ജില്ലാ സമ്മേളനമാണ് കോഴിക്കോട്ടേത്. സമ്മേളനത്തിൽ ചർച്ചകൾ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. സമാപന റാലിയിൽ ഉൾപ്പെടെ മുഖ്യമന്ത്രി പങ്കെടുക്കും.

Also Read: കാന്തപുരവും സിപിഎമ്മും തമ്മിൽ...? ഇടഞ്ഞ കൊമ്പന്മാര്‍ പയറ്റുന്ന 'രാഷ്‌ട്രീയ ലൈന്‍' ഇതോ?, തുടര്‍ നീക്കങ്ങള്‍ക്ക് 'മൂര്‍ച്ച'യേറും

ABOUT THE AUTHOR

...view details