കോട്ടയം:ഗംഭീര കാഴ്‌ച വിരുന്നൊരുക്കി പുതുപ്പള്ളിയിൽ മെഗാ തിരുവാതിര അരങ്ങേറി. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. കേരള ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കാണ് തിരുവാതിര രൂപത്തിൽ അവതരിപ്പിച്ചത്.
സിപിഎം ജില്ലാ സമ്മേളനം; മെഗാ തിരുവാതിര സംഘടിപ്പിച്ച് മഹിളാ അസോസിയേഷൻ - MEGA THIRUVATHIRA AT KOTTAYAM
കോട്ടയം പുതുപ്പള്ളി സെൻ്റ് ജോർജ് ഗവൺമെൻ്റ് സ്‌കൂൾ മൈതാനിയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
MAHILA ASSOSIATION MEGA THIRUVATHIRA AT KOTTAYAM (ETV Bharat)
Published : Dec 22, 2024, 6:49 PM IST
കോട്ടയം പുതുപ്പള്ളി സെൻ്റ് ജോർജ് ഗവൺമെൻ്റ് സ്‌കൂൾ മൈതാനിയിൽ നടന്ന തിരുവാതിരയിൽ നൂറുകണക്കിന് വനിതകളാണ് അണിനിരന്നത്. സിപിഎം ജില്ലാസെക്രട്ടറി കൃഷ്‌ണകുമാരി രാജശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം രമ മോഹൻ അധ്യക്ഷയായി. രണ്ടാഴ്‌ച നീണ്ട പരിശീലനത്തിന് ഒടുവിലാണ് തിരുവാതിര അരങ്ങേറിയത്.
Also Read:കായൽ മാമാങ്കത്തില്‍ ജലരാജാവായി കാരിച്ചാൽ ചുണ്ടൻ; പ്രസിഡൻ്റ്സ് ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ