തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 15 മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മന്ത്രി കെ രാധാകൃഷ്‌ണൻ, എംഎൽഎമാരായ കെ കെ ശൈലജ, എം മുകേഷ്, വി ജോയ്, എന്നിവരും സിപിഎം സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാകും 15 സ്ഥാനാർഥികളും മത്സരിക്കുക.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; ലിസ്‌റ്റിൽ ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരും - ലോക്‌സഭ തെരഞ്ഞെടുപ്പ്
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 15 സ്ഥാനാർഥികളും മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ
CPM candidates for 2024 Elections
Published : Feb 27, 2024, 4:18 PM IST
സ്ഥാനാർഥിയും മണ്ഡലവും:
- ആറ്റിങ്ങൽ: വി. ജോയി
- കൊല്ലം: എം. മുകേഷ്
- പത്തനംതിട്ട: ടി എം തോമസ് ഐസക്
- ആലപ്പുഴ: എ എം ആരിഫ്
- എറണാകുളം:കെ ജെ ഷൈൻ
- ഇടുക്കി: ജോയ്‌സി ജോർജ്
- ചാലക്കുടി: സി രവീന്ദ്രനാഥ്
- പാലക്കാട്: എ വിജയരാഘവൻ
- ആലത്തൂർ: കെ രാധാകൃഷ്‌ണൻ
- പൊന്നാനി: കെ എസ് ഹംസ
- മലപ്പുറം: വി വസീഫ്
- കോഴിക്കോട്: എളമരം കരീം
- വടകര: കെ കെ ശൈലജ
- കണ്ണൂർ: എം വി ജയരാജൻ
- കാസർഗോഡ്: എം വി ബാലകൃഷ്‌ണൻ