കോട്ടയം :പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പരാജയം സിപിഎം ഹിന്ദു സംഘടനകളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പ്രീണനവും ജനവിരുദ്ധതയുമാണ് സിപിഎമ്മിനെ തറപറ്റിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത് സമ്മതിക്കാൻ മുഖ്യമന്ത്രി തയാറല്ല. പാർട്ടി തിരുത്തുകയുമില്ല. മുഖ്യമന്ത്രിയെ തിരുത്താൻ കേന്ദ്ര കമ്മിറ്റിക്കും ധൈര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹിന്ദു സംഘടനകളെ കുറ്റപ്പെടുത്തിയ സിപിഎമ്മിൻ്റെ പൊള്ളത്തരം ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാട്ടും. പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് മന്ത്രിയും പാർട്ടി ജില്ല സെക്രട്ടറിയും ചേർന്നാണ്. മുമ്പ് പാർട്ടി അച്ചടക്കം പാലിക്കാത്തതിനെ തുടർന്ന് ബിജെപി പുറത്താക്കിയ ആളെയാണ് സിപിഎം സ്വീകരിച്ചത്. ക്രിമിനൽ സംഘമായ
എസ്എഫ്ഐയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.