ആലപ്പുഴ : എസ്എഫ്‌ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്‌എഫ്‌ഐയുടെ ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അല്ലാത്ത പക്ഷം എസ്‌എഫ്ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറുമെന്നും ഇടത് പക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ശൈലി പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.
പ്രാകൃതമായുള്ള ശൈലിയാണ് പിന്തുടരുന്നതെന്നും എസ്‌എഫ്ഐ പ്രസ്ഥാനത്തിലെ സുഹൃത്തുക്കൾ വിദ്യർഥി പ്രസ്ഥാനത്തിന്‍റെ ചരിത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിയില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.