തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഇനി മുതൽ നാലാം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. പ്രതിഭാഗ അഭിഭാഷകനായ രാമൻ പിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ ആരോഗ്യപ്രശ്നം ഉണ്ടെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് സെഷൻസ് കോടതി ഉത്തരവ്.
കേസിൻ്റെ വിചാരണ രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിൽ നിശ്ചയിച്ചിരുന്ന വിചാരണ ഈ മാസം (2025 ജനുവരിയിൽ) പരിഗണിക്കാനിരിക്കെയാണ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്.
ആദ്യ ഘട്ട വിചാരണ ഡിസംബർ 18ന് പൂർത്തിയായിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിലാണ് ആദ്യ ഘട്ട വിചാരണ നടന്നത്. അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. 100 സാക്ഷികള്‍ ഉള്ള കേസാണ് ഇത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2019 ആഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഹൈക്കോടതി പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ശ്രീറാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.