കേരളം

kerala

ETV Bharat / state

കൈവശ ഭൂമിക്ക് പട്ടയം നൽകുന്നത് തടഞ്ഞു, എതിർ സത്യവാങ്മൂലം നൽകാത്തത് തിരിച്ചടിയാകുമെന്ന് നിയമ വിദഗ്‌ധർ - ഭൂപതിവ് പട്ടയം

കൈവശ ഭൂമിക്ക് പട്ടയം നൽകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചിന്‍റെ ഉത്തരവ് തിരിച്ചടിയാകുമെന്ന് നിയമ വിദഗ്‌ധർ

Dean Kuriakose  counter affidavit  Documents of Land Was Prevented  കൈവശ ഭൂമിക്ക് പട്ടയം  ഡീൻ കുര്യാക്കോസ് എംപി
Documents of Land Was Prevented

By ETV Bharat Kerala Team

Published : Jan 28, 2024, 10:39 PM IST

കൈവശ ഭൂമിക്ക് പട്ടയം നൽകുന്നത് തടഞ്ഞു

ഇടുക്കി: 1964 ലെ ഭൂപതിവ് നിയമ പ്രകാരം കൈവശ ഭൂമിക്ക് പട്ടയം നൽകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ഉത്തരവിട്ടിട്ടും സർക്കാരോ റവന്യൂ വകുപ്പോ എതിർ സത്യവാങ്മൂലം നൽകാത്തത് തിരിച്ചടിയാകുമെന്ന് നിയമ വിദഗ്‌ധർ. ഡീൻ കുര്യാക്കോസ് എംപി മാത്രമാണ് ഇതിനെതിരെ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയത്.

കഴിഞ്ഞ 10 നാണ് ഭൂ വിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബഞ്ചിന്‍റെ ഉത്തരവ് ഇറങ്ങിയത്. അതിനുശേഷം 4 തവണ ഇതേ ബെഞ്ച് ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട് സിറ്റിംഗ് നടത്തിയെങ്കിലും സർക്കാർ ഇതുവരെ എതിർ സത്യവാങ്മൂലം നൽകിയിട്ടില്ല. 1964 ലെ ഭൂപതിവ് നിയമപ്രകാരം അനധികൃതമായി കൈയ്യേറിയ ഭൂമിക്ക് പട്ടയം നൽകിയിട്ടില്ലെന്ന യാഥാർത്ഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകന് കഴിയാത്തതാണ് ഇത്തരം ഒരു വിധി ഉണ്ടാകാൻ കാരണമെന്ന് പ്രതിപക്ഷവും കർഷക സംഘടനകളും ആരോപിച്ചിരുന്നു.

1971 ജനുവരി ഒന്നിന് മുൻപ് മുതൽ കൈവശ ഭൂമിയിൽ കൃഷി ചെയ്‌തും വീട് വച്ചും താമസിക്കുന്നവർക്കാണ് 1964 ലെ നിയമപ്രകാരം പട്ടയം നൽകിയിട്ടുള്ളത്. എന്നാൽ ചട്ടം 5, 7 എന്നിവ ഭേദഗതി ചെയ്‌തതോടെ പലയിടത്തും അനധികൃതമായി ഭൂമി കയ്യേറിയവർക്കും പട്ടയം ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടന കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് 1964 ലെ ചട്ടപ്രകാരം ഭൂമി പതിച്ചു നൽകുന്നത് വിലക്കിക്കൊണ്ട് കോടതിയുടെ ഉത്തരവ് ഇറങ്ങിയത്.

1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയ നടപടികൾ നിർത്തിവച്ചത് പതിറ്റാണ്ടുകളായി പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി ഹൈക്കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും കുടിയേറ്റക്കാരായ കർഷകരെ സംരക്ഷിക്കുകയും ആണ് വേണ്ടത്.

ഇതേ പരിസ്ഥിതി സംഘടന നൽകിയ ഹർജി തുടർന്ന് 2010 ൽ ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം നിർബന്ധമാക്കിയതും 8 വില്ലേജുകളിലെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി. യാതൊരു പഠനവും നടത്താതെയാണ് കഴിഞ്ഞ ജൂലൈ 29 ന് 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കൊണ്ടുവന്നതെന്നും ഡീൻ കുര്യാക്കോസ് എംപിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details