കേരളം

kerala

ETV Bharat / state

സന്നിധാനം മുതൽ പമ്പ വരെ 'റോപ് വേ'; ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സർവേ ആരംഭിച്ചു - Construction of Sabarimala Ropeway

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സന്നിധാനം മുതൽ പമ്പ വരെയുള്ള സർവേ നടപടികൾ ഇന്ന് ആരംഭിച്ചത്. മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്താണ് സർവേ തുടങ്ങിയത്.

SABARIMALA ROPEWAY  SABARIMALA ROPEWAY CONSTRUCTION  ശബരിമല റോപ് വേ സർവേ ആരംഭിച്ചു  ശബരിമല റോപ് വേ നിർമാണം
Sabarimala Ropeway Construction Survey Started (Source: Reporter)

By ETV Bharat Kerala Team

Published : May 3, 2024, 7:20 PM IST

ശബരിമല റോപ് വേ നിർമ്മാണം; സർവേ ആരംഭിച്ചു (REPORTER)

പത്തനംത്തിട്ട:ശബരിമല റോപ് വേ നിർമ്മാണത്തിന്‍റെ സർവേ ആരംഭിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ശബരിമലയിൽ റോപ് വേയുടെ നിർമ്മാണത്തിനായി അഡ്വക്കേറ്റ് കമ്മിഷൻ എ എസ് പി കുറുപ്പിന്‍റെ സാന്നിധ്യത്തിൽ സന്നിധാനം മുതൽ പമ്പ വരെയുള്ള സർവേ നടപടികൾ ആരംഭിച്ചു. ഇന്നലെ മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗത്താണ് സർവേ തുടങ്ങിയത്.

സർവേ ഡിപ്പാർട്ട്‌മെന്‍റ് ഡപ്യൂട്ടി ഡയറക്‌ടർ ഡി മോഹൻദേവിന്‍റെ നേതൃത്വത്തലുള്ള സംഘവും, ഫോറസ്‌റ്റ് മിനി സർവേ ടീം ഓഫീസർ പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘവുമാണ് സർവേ നടപടികൾക്ക് നേതൃത്വം നൽകിയത്. പെരിയാർ വെസ്‌റ്റ് ഡപ്യൂട്ടി ഡയറക്‌ടർ കെ യു ഹരികൃഷ്‌ണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ശബരിമല ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി കൃഷ്‌ണകുമാർ, റോപ്‌വേ നിർമ്മാണ കമ്പനിയായ കൊൽക്കത്ത ദാമോദർ കേബിൾ കാർ കൺസ്ട്രക്ഷൻസിന്‍റെ ഓപ്പറേഷൻസ് ഹെഡ് ഉമാനായർ എന്നിവരും സന്നിഹിതരായിരുന്നു. റോപ് വേ സ്‌റ്റേഷനും വെയർഹൗസും ഓഫീസും ഉൾപ്പടെ നിർമ്മിക്കുന്നതിനായി ഒന്നേകാൽ ഏക്കർ സ്ഥലമാണ് വേണ്ടിവരിക.

ഓഫീസും വെയർഹൗസും നിർമ്മിക്കുന്ന സ്ഥലം പെരിയാർ ടൗഗർ റിസർവിലാണ് ഉൾപ്പെട്ടിരുന്നത്. ഇതിനായി കണ്ടെത്തിയ സ്ഥലത്തുള്ള വൻ മരങ്ങൾ മുറിച്ചു മാറ്റുന്നത് ഒഴിവാക്കാനാണ് ദേവസ്വം ബോർഡിന്‍റെ 20 സെന്‍റ് സ്ഥലം വിട്ടുനൽകുന്നത്. സർവേ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് മെയ് 23ന് കോടതിയിൽ സമർപ്പിക്കണം.

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ. ആദ്യഘട്ടത്തിലെ അലൈമെന്‍റിൽ മാറ്റം വരുത്തി സ്‌റ്റീൽ ടവറുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുകയും നാലു ടവറുകൾ ശരണപാതയോടെ ചേർന്നും വരുന്ന രീതിയിലാണ് പുതിയ അലൈമെന്‍റ്. മരങ്ങൾ മുറിച്ചു മാറ്റാതിരിക്കാൻ 40 മുതൽ 70 മീറ്റർ ഉയരത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. സന്നിധാനത്തും പമ്പയിലുമാണ് സ്‌റ്റേഷനുകൾ നിർമ്മിക്കുക സർവേ നടപടികൾ പൂർത്തിയാക്കി ജണ്ട സ്ഥാപിക്കും.

Also Read : ശബരിമല വിമാനത്താവളം : ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്‌ത് ഹൈക്കോടതി - Sabarimala Airport Land Acquisition

ABOUT THE AUTHOR

...view details