കോഴിക്കോട് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിച്ച സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കള്ളപ്പണം കടത്തിയതിന്‍റെ ഓർമയിലായിരിക്കും പരിശോധന നടന്നതെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസൻ.
എത്രയെത്ര കേന്ദ്രമന്ത്രിമാരാണ് കള്ളപ്പണം ഒഴുക്കിയത്. തെളിവൊന്നും ബാക്കി വെക്കാതെയാണ് അവർ പണം കടത്തിയത്. അത് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ എന്ന് ഹസൻ ചോദിച്ചു. ആ കൂട്ടത്തിൽ രാഹുൽ ഗാന്ധിയേയും പെടുത്തിയതിൽ ഇലക്ഷൻ കമ്മിഷനോട് അങ്ങേയറ്റത്തെ പ്രതിഷേധം ഉണ്ടെന്നും ഹസൻ പറഞ്ഞു.