കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വീണ്ടും നിപ മരണം; മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച യുവാവിന്‍റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ് - Nipah Virus In Malappuram - NIPAH VIRUS IN MALAPPURAM

മലപ്പുറത്ത് നിപ മരണം. മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്‌ച (സെപ്‌തംബര്‍ 09) മരിച്ച യുവാവിനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധന ഫലം പുറത്തുവന്നിട്ടില്ല.

NIPAH VIRUS IN KERALA  MALAPPURAM NIPAH CONFIRMED  നിപ വൈറസ് ബാധ  മലപ്പുറം നിപ സ്ഥിരീകരിച്ചു
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 14, 2024, 7:38 PM IST

മലപ്പുറം/കോഴിക്കോട് :മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് അഡിഷണൽ സൂപ്രണ്ട് ഡോ സുനിൽകുമാർ പറഞ്ഞു.

ബെംഗളൂരുവില്‍ പഠിക്കുന്ന ഇരുപത്തിമൂന്നുകാരനായ നിയാസ് പുതിയത്ത് കഴിഞ്ഞ തിങ്കളാഴ്‌ച (സെപ്‌തംബര്‍ 09) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം വരണം എന്നുണ്ടെങ്കിലും കോഴിക്കോട്ടെ പ്രാഥമിക ഫലം സ്വീകാര്യമാണെന്ന് അഡീ. സൂപ്രണ്ട് പറഞ്ഞു.

പ്രദേശത്ത് വലിയ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ പതിനാലുകാരന്‍ നിപ ബാധിച്ച് രണ്ടുമാസം മുന്‍പ് മരിച്ചിരുന്നു.

Also Read:കണ്ണൂരിൽ നിപയില്ല; പരിശോധന ഫലം നെഗറ്റീവ്

ABOUT THE AUTHOR

...view details