കേരളം

kerala

ETV Bharat / state

സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിന് കർശന നടപടി എടുക്കും; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി - KERALA CM OVER ATTACK ON WOMAN

സ്‌ത്രീത്വത്തിനെതിരെ ഒരു തരത്തിലുള്ള ആക്രമണവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി.

PINARAYI VIJAYAN ALAPPUZHA  ATTACK ON WOMANHOOD KERALA  മുഖ്യമന്ത്രി പിണറായി വിജയന്‍  സ്‌ത്രീകള്‍ക്കെതിരായ അതിക്രമം
Pinarayi VIjayan (ETV Bharat)

By PTI

Published : Jan 12, 2025, 10:35 PM IST

ആലപ്പുഴ:സ്‌ത്രീകളെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകളിലൂടെയോ നോട്ടത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ സ്‌ത്രീകളെ ആക്രമിച്ചാല്‍ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നല്‍കി.

സ്‌ത്രീത്വത്തിനെതിരെ ഒരു തരത്തിലുള്ള ആക്രമണവും തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്മേളനത്തില്‍ ബിജെപിയെയും കോൺഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയുടെ ഭരണത്തിന് കീഴിൽ രാജ്യത്തുടനീളം ദാരിദ്ര്യം വർധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ഉത്തരവാദിയാണ്. എന്നാല്‍ സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറയ്ക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തളർത്താനും വികസനം തടസപ്പെടുത്താനും ശ്രമിക്കുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡ് (കിഫ്ബി) കേന്ദ്രം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കിഫ്ബിയുടെ കീഴിൽ 90,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നീക്കം സംസ്ഥാനത്തിന്‍റെ പുരോഗതിയെ തകർക്കാനാണ്. കേന്ദ്രം കിഫ്ബിയെ ലക്ഷ്യം വച്ചപ്പോൾ യു.ഡി.എഫ് മൗനം പാലിച്ചു എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോൺഗ്രസ് ഒരിക്കൽ പിന്തുടർന്ന ഉദാരവൽക്കരണ, ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ ബിജെപി പിന്തുടരുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

സാധാരണക്കാരുടെ ക്ഷേമത്തേക്കാൾ കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കേന്ദ്രത്തിന്‍റെ വികലമായ നയങ്ങളെ ഫലപ്രദമായി വെല്ലുവിളിക്കാൻ ഇടത് മുന്നണിക്ക് മാത്രമേ കഴിയൂ എന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വികസനത്തിന് എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2025 നവംബർ 1 ആകുമ്പോഴേക്കും കേരളം കടുത്ത ദാരിദ്ര്യം തുടച്ചു നീക്കും. അങ്ങേയറ്റം ദരിദ്രരായി രേഖപ്പെടുത്തി 64,000 കുടുംബങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. ക്ഷേമ പെൻഷൻ കുടിശ്ശികകൾ തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി യുഡിഎഫ് വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐ.യു.എം.എൽ) ജമാഅത്തെ ഇസ്ലാമിയുമായും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുമായും സഖ്യത്തിൽ ഏർപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആകട്ടെ, എല്ലാ രൂപത്തിലുമുള്ള വർഗീയതയെയും സി.പി.എമ്മും എൽ.ഡി.എഫും ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Also Read:'സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ' എന്ന് കോടതി; ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍

ABOUT THE AUTHOR

...view details