കേരളം

kerala

ETV Bharat / state

മത്താപ്പ്, പൂക്കുറ്റി, കമ്പിത്തിരി...; ക്രിസ്‌മസ്-പുതുവത്സരാഘോഷം 'കളറാക്കാം'; സജീവമായി പടക്ക വിപണി - CHRISTMAS FIRECRACKERS

പടക്ക ഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

FIREWORKS MARKET IDUKKI  CRACKERS NEW YEAR XMAS  പടക്ക വിപണി  ക്രിസ്‌മസ് പുതുവത്സരാഘോഷം
fireworks market Idukki (ETV Bharat)

By ETV Bharat Kerala Team

Published : Dec 24, 2024, 5:18 PM IST

ഇടുക്കി:ക്രിസ്‌മസ്, പുതുവത്സര സീസണില്‍ സജീവമായി പടക്ക വിപണി. കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, പൂക്കുറ്റി, ചക്രങ്ങള്‍ എന്നിവക്ക് ഇത്തവണയും ആവശ്യക്കാര്‍ കൂടുതലാണ്. വരും ദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഏറ്റവുമധികം പടക്കങ്ങളും കമ്പിത്തിരിയും പൂത്തിരിയുമൊക്കെ വിറ്റഴിക്കപ്പെടുന്ന സീസണ്‍ കൂടിയാണിതെന്നും വ്യാപാരികള്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വിപണി കീഴടക്കാന്‍ ഇത്തവണയും വ്യത്യസ്‌തങ്ങളായ വിവിധയിനങ്ങള്‍ വ്യാപാര കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. ആഘോഷവും കച്ചവടവും ഒരുപോലെ കെങ്കേമമ്മാക്കാന്‍ വില്‍പന ശാലകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിക്കഴിഞ്ഞു.

പടക്ക വിപണി സജീവം (ETV Bharat)

കേക്കുകളുടെ മധുരത്തിനൊപ്പം പടക്കങ്ങളും പൂത്തിരികളും കമ്പിത്തിരികളുമൊക്കെ തീര്‍ക്കുന്ന ശബ്‌ദ-വര്‍ണ വെളിച്ചം കൂടിയാകുമ്പോഴേ ഏറെപേര്‍ക്കും ക്രിസ്‌മസ് പുതുവത്സരാഘോഷം പൂര്‍ണമാവുകയുള്ളൂ.

Read More: ക്രിസ്‌മസിന് 'ഇടിത്തീ'യായി ഇറച്ചി വില; കേട്ടാൽ കണ്ണ് തള്ളും, വിപണിയിലെ നിരക്കുകളറിയാം... - MEAT PRICE SURGE AHEAD OF CHRISTMAS

ABOUT THE AUTHOR

...view details