കേരളം

kerala

ETV Bharat / state

മണ്ഡലകാല ഭജനയ്ക്കിടെ കരോൾ എത്തി; പിന്നെ കേക്ക് മുറിച്ച് ക്രിസ്‌മസ് ആഘോഷം - CHRISTMAS CELEBRATION KASARAGOD

മണ്ഡലകാല ഭജനയ്ക്കിടെ എത്തിയ കരോൾ സംഘത്തെ സ്വീകരിച്ച് കേക്ക് മുറിച്ച് ക്രിസ്‌മസ് ആഘോഷം നടത്തിയാണ് തിരികെ അയച്ചത്.

CHRISTMAS CELEBRATION  ക്രിസ്‌മസ് ആഘോഷം  AYYAPPABHAJANAMADAM NARKILAKKAD  xmas
CHRISTMAS CELEBRATION IN KASARAGOD. (ETV Bharat)

By ETV Bharat Kerala Team

Published : Dec 24, 2024, 12:45 PM IST

കാസർകോട് :മണ്ഡലകാല ഭജനയ്ക്കിടെ കരോൾ സംഘത്തെ സ്വീകരിച്ച് കാസർകോട്ടെ അയ്യപ്പഭജനമഠം. നർക്കിലക്കാട് മൗവ്വേനി അയ്യപ്പഭജനമഠത്തിലെ മണ്ഡലകാല ഭജനയ്ക്കിടെയാണ് കരോൾ സംഘം എത്തുന്നത്. എന്നാൽ ഇവരെ സ്വീകരിച്ച് കേക്ക് മുറിച്ച് ക്രിസ്‌മസ് ആഘോഷം നടത്തിയാണ് തിരികെ അയച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ ദിവസമാണ് മതസൗഹാർദത്തിൻ്റെ വേറിട്ട കാഴ്‌ച കാണാനായത്. പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെൻ്റ് യുപി സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷം തടഞ്ഞത് വിവാദത്തിന് കാരണമായിരുന്നു. പിന്നാലെ സൗഹൃദ കാരോള്‍ സംഘടിപ്പിച്ച് യുവജനസംഘടനകളും രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് കാസർകോട്ടെ മത സൗഹാർദ കാഴ്‌ച.

Also Read:ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കൊരുങ്ങി നാട്; പ്രിയപ്പെട്ടവര്‍ക്ക് നേരാം ക്രിസ്‌മസ് ആശംസകള്‍

ABOUT THE AUTHOR

...view details