പിലിഭിത് (ഉത്തർപ്രദേശ്): നൂഡിൽസ് കഴിച്ച് ആറുവയസുക്കാരന് ദാരുണാന്ത്യം. കുടുംബത്തിലെ 6 അംഗങ്ങളുടെ നില ഗുരുതരം. ആറുവയസുക്കാരനായ രോഹൻ ആണ് മരിച്ചത്. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലാണ് സംഭവം. കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുരൻപൂർ തഹസിൽ പ്രദേശത്തിന് കീഴിലുള്ള രാഹുൽ നഗറിലെ താമസക്കാരിയായ സീമയും ഡെറാഡൂണിൽ താമസിക്കുന്ന സോനുവും വർഷങ്ങൾക്ക് മുമ്പ് വിവാഹിതയായിരുന്നു. മക്കളായ രോഹൻ, വിവേക്, മകൾ സന്ധ്യ എന്നിവർക്കൊപ്പം സീമ വ്യാഴാഴ്‌ച മാതൃവീട്ടിൽ എത്തി. ഇവിടെ നിന്ന് രാത്രി വീട്ടുകാരെല്ലാം നൂഡിൽസും ചോറും കഴിച്ചാണ് ഉറങ്ങാൻ കിടന്നത്.
ഇതിന് പിന്നാലെ സീമയ്‌ക്കും മൂന്ന് മക്കള്‍ക്കും സഹോദരി സഞ്ജുവിനും ജേഷ്‌ഠന്‍റെ ഭാര്യ സഞ്ജനയ്‌ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സ്ഥിതി മെച്ചപ്പെട്ടതോടെ കുടുംബാംഗങ്ങൾ വീട്ടിലേക്ക് മടങ്ങി.