കോഴിക്കോട്:ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി. അതുകൊണ്ട് തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എവിടെ നിന്നാണ് ശൂലം വരിക എന്നൊന്നും താൻ പറയുന്നില്ലെന്നും ആ സമയം താനും ഇവിടെ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൊടുക്കാതെ ഇടതുകാര്‍ക്കും ബിജെപിക്കാര്‍ക്കും ജോലി കൊടുക്കുന്നു. സഹകരണ ബാങ്കുകളെ ചിലര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.
Also Read:പൈവളിഗെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ - ബിജെപി പാനലിന് വിജയം ; പ്രകടനവുമായി തെരുവിലിറങ്ങി സിപിഎം