കൊല്ലം:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. അവിടെ പോരാട്ടം വോട്ടിങ് മെഷീനും കോൺഗ്രസുമായിട്ട് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും കോൺഗ്രസ് മത്സരിച്ചിട്ട് കാര്യമില്ലെന്നും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ചുമതല കൂടി ഉണ്ടായിരുന്ന ചെന്നിത്തല വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിൻ്റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി. ഇനി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണം. ഇവിഎം മെഷീനെ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും ചെന്നിത്തല കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നിത്തല മാധ്യമങ്ങളോട് (ETV Bharat) മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത വോട്ടുകളെക്കാള്‍ എണ്ണിയ വോട്ടുകള്‍ 5 ലക്ഷത്തോളം കൂടുതലുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.
Also Read:അജിത് പവാര്‍ ഘടികാരം ചിഹ്നം ഉപയോഗിക്കുന്നത് തടയണം; ശരദ് പവാര്‍ സുപ്രീം കോടതിയില്‍