ഇടുക്കി :മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് ചീയപ്പാറ വെള്ളച്ചാട്ടം. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ചീയപ്പാറയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വർധിക്കാറുണ്ട്. എന്നാല്‍ സഞ്ചാരികളുടെ തിരക്കേറുന്നതിന് അനുസരിച്ചുള്ള സുരക്ഷ സൗകര്യങ്ങൾ ഒരുക്കുന്നതില്‍ അധികൃതർ വീഴ്‌ച വരുത്തുന്നതായാണ് ആരോപണം.
എവിടെ പൊലീസ് എയ്‌ഡ് പോസ്റ്റ്: ചീയപ്പാറയില്‍ സഞ്ചാരികൾക്ക് സഹായമായിരുന്ന പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. മൂന്നാറിലേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികളടക്കം ചീയപ്പാറയിൽ ഇറങ്ങി വെള്ളച്ചാട്ടത്തിൻ്റെ ഭംഗി ആസ്വദിക്കാറുണ്ട്. സീസൺ ആരംഭിച്ചതോടെ പതിവ് പോലെ ചീയപ്പാറയിലും തിരക്ക് വർധിച്ചു. ഈ സാഹചര്യത്തിലാണ് വെള്ളച്ചാട്ടത്തിന് സമീപം മുമ്പുണ്ടായിരുന്ന പൊലീസ് എയ്‌ഡ് പോസ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.