തിരുവനന്തപുരം: വിജയവാഡ ഡിവിഷനിലെ ചില ട്രെയിൻ റൂട്ടുകളില്‍ താത്‌കാലിക മാറ്റം വരുത്തി റെയിൽവേ. റോളിങ് കോറിഡോർ ബ്ലോക്ക് കണക്കിലെടുത്താണ് സൗത്ത് സെൻട്രൽ റെയിൽവേ ട്രെയിൻ സർവീസുകളിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിലേക്കുളള ചില ട്രെയിന്‍ റൂട്ടുകളെയും മാറ്റം ബാധിക്കും. സെപ്റ്റംബര്‍ മാസം മുഴുവന്‍ ഈ മാറ്റങ്ങള്‍ ബാധകമായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു. സർവീസുകളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളിങ്ങനെ.
ട്രെയിൻ വഴിതിരിച്ചുവിടൽ:
- 1. എറണാകുളം - പട്‌ന ദ്വൈ വാര എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 22643)
തീയതികൾ:സെപ്റ്റംബർ02, 09, 16, 23.
പുറപ്പെടല്‍: എറണാകുളത്ത് നിന്ന് 17.20 ന് പുറപ്പെടും.
വഴിതിരിച്ചുവിടുന്ന റൂട്ട്:വിജയവാഡ, ഗുഡിവാഡ, ഭീമാവരം ടൗൺ, നിടദാവോലു വഴി ട്രെയിൻ വഴിതിരിച്ചുവിടും.
പുതിയ സ്‌റ്റോപ്പുകൾ: വിജയവാഡ, ഗുഡിവാഡ, ഭീമാവരം ടൗൺ, നിടദാവോലു .
- 2. ധൻബാദ്-ആലപ്പുഴ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 13351)
തീയതികൾ:സെപ്റ്റംബർ 2 മുതൽ 29 വരെ.
പുറപ്പെടല്‍: ധൻബാദിൽ നിന്ന് 11.35 ന് പുറപ്പെടും.
വഴിതിരിച്ചുവിടുന്ന റൂട്ട്:താഡപള്ളിഗുഡെം, ഏലൂർ എന്നിവിടങ്ങളിലെ പതിവ് സ്റ്റോപ്പുകൾ ഒഴിവാക്കി നിടദാവോലു, ഭീമവാരം ടൗൺ, ഗുഡിവാഡ, വിജയവാഡ വഴി ട്രെയിൻ വഴിതിരിച്ചുവിടും.