കേരളം

kerala

ETV Bharat / state

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു - MAN DROWNED IN CHALAKKUDI RIVER - MAN DROWNED IN CHALAKKUDI RIVER

ചേനത്തുനാട് കടവിൽ കുളിക്കാൻ ഇറങ്ങിയ മണികണ്‌ഠൻ നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

MAN DROWNED IN CHALAKKUDY RIVER  YONG MAN DROWNED IN RIVER  യുവാവ് മുങ്ങി മരിച്ചു
young man drowned while taking bath in Chalakkudy river

By ETV Bharat Kerala Team

Published : Apr 30, 2024, 9:13 AM IST

തൃശൂർ:ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് തെങ്കാശി സ്വദേശി 26 കാരനായ മണികണ്‌ഠനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം.

ചേനത്തുനാട് കടവിൽ കുളിക്കാൻ ഇറങ്ങിയ മണികണ്‌ഠൻ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. പുഴയുടെ മറുകരയിൽ ഉണ്ടായിരുന്ന മീൻപിടുത്തക്കാരാണ് മണികണ്‌ഠൻ മുങ്ങി പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ചാലക്കുടി ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.

ചാലക്കുടി ഫയർഫോഴ്‌സും പൊലീസും എത്തി നടത്തിയ തിരച്ചിലിൽ അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മണികണ്‌ഠൻ. വർഷങ്ങളായി ചാലക്കുടിയിൽ താമസിച്ചു വരികയായിരുന്നു.

Also Read: ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ യുവാവ് നദീതീരത്ത് മരിച്ച നിലയില്‍

ABOUT THE AUTHOR

...view details