കേരളം

kerala

ETV Bharat / state

എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ്; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി - VALAYAR MOTHER PETITION HC

വാളയാര്‍ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍.

MJ SOJAN CERTIFICATE OF INTEGRITY  VALAYAR CASE  എംജെ സോജന്‍  വാളയാര്‍ കേസ്
Kerala HC (ETV Bharat)

By ETV Bharat Kerala Team

Published : Jan 20, 2025, 11:01 AM IST

എറണാകുളം :വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വാളയാർ പെൺകുട്ടികളുടെ അമ്മ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിലപാടെടുത്തു.

സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നടപടികളില്‍ വീഴ്‌ചയില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ വിധി. ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എംജെ സോജന് ഐപിഎസ് ലഭിക്കാനുള്ള സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍. 2017 ജനുവരി മൂന്നിനും മാര്‍ച്ച് നാലിനുമാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: സർക്കാരിനൊപ്പം സിബിഐയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാര്‍ കുട്ടികളുടെ അമ്മ

ABOUT THE AUTHOR

...view details