കാസർകോട്: പെരിയയിലെ കേരള-കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ എംഎഡ് വിദ്യാർഥി നിതേഷ് യാദവ് (28) ആണ് മരിച്ചത്. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയാണ് നിതേഷ് യാദവ് (Central university of kerala).
കേരള-കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി - central university of kerala
ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
Published : Feb 26, 2024, 4:47 PM IST
ഞായറാഴ്ച നിതേഷിനെ കാണാത്തതിനെ തുടർന്ന് സഹപാഠികൾ അന്വേഷിച്ചിരുന്നു. പകൽ പലതവണ സഹപാഠികൾ ഫോണിൽ വിളിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാത്രി ഏഴുമണിയോടെ സുഹൃത്തിന്‍റെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു (Student Suicide Death).
ബേക്കൽ പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിതേഷിന്‍റെ സഹോദരൻ കാസർകോട് എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.