എറണാകുളം:കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം നടക്കുന്നതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിൻ്റെ പുരോഗതി മൂന്നാഴ്‌ചയ്‌ക്ക് ശേഷം അറിയിക്കണമെന്ന് സിംഗിൾ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുഴൽപ്പണക്കേസിലെ അൻപതാം സാക്ഷിയായ സന്തോഷാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവത്തിലെ ഹവാല, കളളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതായി മൂന്ന് വർഷം മുൻപ് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ അന്വേഷണം എവിടെയെത്തിയെന്ന് ഹൈക്കോടതി പരിശോധിക്കണമെന്നും അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്നുമാണ് ആവശ്യം. ഇഡിക്ക് പുറമേ ആദായനികുതി വകുപ്പിനെയും ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുണ്ട്.
ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കേന്ദ്രത്തിനോട് അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കുളള തെരഞ്ഞെടുപ്പ് ഫണ്ടായി കേരളത്തിലേക്കെത്തിയ പണമാണെന്നും കെ സുരേന്ദ്രന്‍റെ അറിവോടെയാണെന്നുമാണ് ആരോപണം.
Also Read:ചേലക്കരയിൽ രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി; തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്‍റെ പരിശോധന ഊര്‍ജിതം