തിരുവനന്തപുരം : ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 20-ഓളം സാമ്പത്തിക തട്ടിപ്പ് കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഹൈറിച്ച് കമ്പനിക്കെതിരെ ഉള്ളത്. വിവിധ തരത്തിലുള്ള തട്ടിപ്പ് കേസുകളില്‍ 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെ സമാഹരിച്ചതായി സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണവും തുടരുകയാണ്. കേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് കൈമാറി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബഡ്‌സ് നിയമ പ്രകാരമാണ് നടപടി.