കോട്ടയം: കൊടുങ്ങൂരില്‍ അപകടകരമായ ഡ്രൈവിങ് നടത്തിയ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവർക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്‌തു.
സ്വകാര്യ ബസിൻ്റെ ഇടതു വശത്തുകൂടി ഓർടേക്ക് ചെയ്‌ത കെഎസ്ആർടിസി ബസിൻ്റെ യാത്രയുടെ ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്വകാര്യ ബസിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ടടുത്ത് കൂടിയാണ് ഇടത് വശത്തിലൂടെ ഓവർ ടേക്ക് ചെയ്‌ത് കെഎസ്ആർടിസി ബസ് കടന്നു പോയത്. ഇരു ബസുകളുടെയും ഇടയിൽപ്പെട്ട യുവതി തലനാരിഴ്‌ക്കാണ് രക്ഷപെട്ടത്. അശ്രദ്ധമായി വാഹനം റോഡിൽ നിർത്തിയതിന് സ്വകാര്യ ബസിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read:സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ ഇടത് വശത്തിലൂടെ ഓവര്‍ടേക്ക് ചെയ്‌ത് കെഎസ്‌ആര്‍ടിസി; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്