കേരളം

kerala

ETV Bharat / state

'ആനക്കോട്ടയിൽ എന്താണ് നടക്കുന്നതെന്ന് ദേവസ്വത്തിന് അറിവുണ്ടോ'... ചോദ്യങ്ങളുമായി ഹൈക്കോടതി

ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദ്ദിച്ച സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. ആനകളെ മെരുക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി നിർദേശിച്ചു.

ആനക്കോട്ടയിൽ ആനകളെ മർദ്ദിച്ച സംഭവം  കർശന നടപടിയെടുക്കുമെന്ന് കോടതി  ദേവസ്വം അധികൃതര്‍  High Court  ഹൈക്കോടതി ഇടപെടല്‍
ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടല്‍

By ETV Bharat Kerala Team

Published : Feb 9, 2024, 1:51 PM IST

എറണാകുളം :ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദ്ദിച്ച സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. ആനക്കോട്ടയിൽ ഇന്ന് തന്നെ ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പരിശോധന നടത്താനും കോടതി ഉത്തരവിട്ടു. ആനകളെ മെരുക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി നിർദേശിച്ചു.

ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആനകളെ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായത്. സംഭവത്തില്‍ ആർക്കൊക്കെയെതിരെ നടപടി സ്വീകരിച്ചുവെന്ന് കോടതി ദേവസ്വത്തോട് ചോദിച്ചു. മാത്രമല്ല ആര്‍ക്കാണ് ആനക്കോട്ടയുടെ ചുമതലയെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു.

ആനക്കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെയെന്ന് ചോദിച്ച കോടതി ആനക്കോട്ടയിൽ നടക്കുന്നതെന്തൊക്കെയെന്ന് ദേവസ്വത്തിന് അറിവുണ്ടോയെന്നും നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. സംഭവം നടന്നത് എന്നാണെന്ന് ആരാഞ്ഞ കോടതിയുടെ ചോദ്യത്തിനെ ജനുവരി 15, 24 തീയതികളിലാണ് മര്‍ദ്ദനമുണ്ടായതെന്ന് ദേവസ്വം അധികൃതര്‍ മറുപടി നൽകി. ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്കാണ് ജനുവരി മാസത്തിൽ ക്രൂരമായ മർദ്ദനമേറ്റത്.

ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്ന് നിർദേശിച്ച കോടതി ആനക്കോട്ടയിൽ സിസിടിവി ഉറപ്പാക്കണമെന്നും ഉത്തരവിട്ടു .ആനകളോടുള്ള ക്രൂരത ലളിതമായി കാണാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ആനകളെ മെരുക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.

ALSO READ : ശബരിമല മകരവിളക്ക് : തിരക്ക് നിയന്ത്രിക്കാൻ നടപടികളെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ABOUT THE AUTHOR

...view details