കേരളം

kerala

ETV Bharat / state

ജെസ്‌ന തിരോധാനം: കോടതിയില്‍ കേസ് ഡയറി ഹാജരാക്കി സിബിഐ; പിതാവ് സമര്‍പ്പിച്ച തെളിവുകളുമായി ഒത്തുനോക്കും - Jesna missing case Case Diary - JESNA MISSING CASE CASE DIARY

പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച രേഖകളും കേസ് ഡയറിയും കൂടി ഒത്ത് നോക്കിയ ശേഷം കേസിൽ തുടരന്വേഷണം വേണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

JESNA MISSING CASE  ജെസ്‌ന തിരോധാനം  ജെസ്‌ന കേസ്  ജെസ്‌ന തിരോധാനം കേസ് ഡയറി
CASE DIARY SUBMITTED IN JESNA MISSING CASE (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 4, 2024, 3:57 PM IST

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൻ്റെ കേസ് ഡയറി സിബിഐ കോടതിയില്‍ ഹാജരാക്കി. കേസ് ഡയറിയും പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച രേഖകളും കൂടി ഒത്ത് നോക്കിയ ശേഷം കേസിൽ തുടരന്വേഷണം വേണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. ഹർജി കോടതി മെയ് 8-ന് പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ ഹാജരായിരുന്നില്ല. കേസ് ഡയറി പരിശോധിച്ച ശേഷം ഹർജിക്കാരൻ ഹാജരാക്കിയ രേഖകളിൽ അന്വേഷണം വേണമെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകാം എന്നാണ് കോടതി നിലപാട്.

പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 ന് ആണ് ജെസ്‌നയെ കാണാതാകുന്നത്. ജെസ്‌ന രഹസ്യമായി വ്യാഴാഴ്‌ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്.

ഈ ദിശയില്‍ സിബിഐ അന്വേഷണം എത്തിയില്ല എന്ന് പിതാവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സിബിഐ ആകെ സംശയിച്ചത് ജെസ്‌നയുടെ സഹപാഠിയെയാണ്. അയാളെ സിബിഐ സംഘം പോളീഗ്രാഫ് ടെസ്‌റ്റിന് വിധേയനാക്കുകയും ചെയ്‌തു. ജെസ്‌നയെ കാണായതിന്‍റെ തലേദിവസം ജെസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്‍റെ കാരണം കണ്ടെത്താന്‍ സിബിഐ സംഘം ശ്രമിച്ചില്ല എന്നും ഹർജിയില്‍ ആരോപിക്കുന്നു.

Also Read : ജെസ്‌ന തിരോധാന കേസ്: പുതിയ തെളിവുകൾ കോടതിക്ക് കൈമാറി പിതാവ്; രേഖകൾ സിബിഐയുടെ തെളിവുകളുമായി ഒത്തുനോക്കും - JESNAS FATHER SUBMITTED EVIDENCES

ABOUT THE AUTHOR

...view details