തിരുവനന്തപുരം :വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തൂപ്പുജീവനക്കാരന്‍ സർട്ടിഫിക്കറ്റ് നൽകി. തിരുവനന്തപുരം പട്ടം വില്ലേജ് ഓഫീസിലാണ് സംഭവം. വില്ലേജ് ഓഫീസർ രാജന്‍റെ പരാതിയിൽ പട്ടം വില്ലേജ് ഓഫീസിൽ തന്നെ പാർട്ട് ടൈമായി തൂപ്പുജോലി ചെയ്യുന്ന ഉണ്ണിക്കുട്ടനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
ഏപ്രിൽ 4 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഓഫീസിൽ നിന്നും വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും ഓഫീസ് സീലും ഉപയോഗിച്ച് ജെസ്സി എന്നയാൾക്ക് ഉണ്ണിക്കുട്ടൻ കൈവശാവകാശ സർട്ടിഫിക്കറ്റ്, അടിസ്ഥാന നികുതി ലൊക്കേഷൻ പ്ലാൻ രജിസ്‌റ്റർ എന്നിവ അസ്സൽ രേഖയാക്കി നൽകുകയായിരുന്നു.