കേരളം

kerala

ETV Bharat / state

കരിയിലയിൽ നിന്ന് തീ പടർന്ന് സിഐയുടെ കാർ കത്തിനശിച്ചു - കോട്ടയം തീപിടിത്തം

സംഭവം കുറവിലങ്ങാട് വെമ്പള്ളിയില്‍. പുരയിടത്തിലെ കരിയിലയിൽ നിന്നാണ് കാറിലേക്ക് തീ പടർന്നത്

car caught fire  fire accident  കാർ കത്തിനശിച്ചു  തീപിടുത്തം  car burnt
car caught fire

By ETV Bharat Kerala Team

Published : Feb 11, 2024, 2:56 PM IST

തീ പടർന്നത് കരിയിലയിൽ നിന്ന്

കോട്ടയം :പുരയിടത്തിലെ കരിയിലയിൽ നിന്ന് തീ പടർന്ന് കാർ കത്തിനശിച്ചു. ക്രൈം ബ്രാഞ്ച് സി ഐ ഗോപകുമാറിന്‍റെ കാറാണ് പൂർണമായി കത്തിനശിച്ചത്. ശനിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം (car caught fire in Kottayam).

ഗോപകുമാറിൻ്റെ ബന്ധുവിൻ്റെ കുറവിലങ്ങാട്, വെമ്പള്ളിയിലെ വീട്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഇതിനിടെ കരിയിലയിൽ പടർന്നുപിടിച്ച തീ കാറിലേക്ക് പടരുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തീ അണച്ചത്. വിവരമറിഞ്ഞ് കടുത്തുരുത്തി അഗ്നിശമന സേനാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സംഭവസ്ഥലത്ത് എത്തിയിരുന്നു.

ABOUT THE AUTHOR

...view details