ചാലിയാറിൽ തോണി അപകടം, ഒരാളെ കാണാതായി (ETV Bharat) കോഴിക്കോട്: ചാലിയാറിലെ കൊളത്തറ ചെറിയ മാട്ടുമ്മലിൽ തോണി മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. താമരശേരി പൊൽപ്പാടം സ്വദേശി ചന്ദ്രദാസിനെയാണ് കാണാതായത്. ഇന്നലെ (സെപ്‌റ്റംബർ 10) വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
അഞ്ച് പേരാണ് തോണിയിൽ ഉണ്ടായിരുന്നത്. അതിൽ നാല് പേരെ പരിസരത്തുണ്ടായിരുന്നവർ മറ്റ് തോണികളിൽ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചന്ദ്രദാസിനെ കാണാതായതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചിരുന്നു. അപകട വിവരമറിഞ്ഞെത്തിയ മീഞ്ചന്ത ഫയർ സ്‌റ്റേഷനിലെ സ്‌കൂബ ടീമിന്‍റെയും നല്ലളം പൊലീസിന്‍റെയും നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
ചാലിയാറിന് നടുവിലെ തുരുത്തിലുള്ള തെങ്ങുകളിൽ നിന്ന് ഇളന്നി വലിക്കുന്നതിന് മറ്റ് തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഒപ്പം എത്തിയതായിരുന്നു ചന്ദ്രദാസ്. ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പെട്ടെന്ന് തോണി മറിയുകയായിരുന്നു. നല്ല അടിയൊഴുക്കും ആഴവുമുള്ള സ്ഥലത്താണ് അപകടം നടന്നത്.
Also Read:ചങ്ങരംകുളം തോണി അപകടം; രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഒരാളെ രക്ഷപ്പെടുത്തി