തൃശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ക്യാമ്പ് ഓഫിസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചു. ചേറൂർ റോഡിലെ എനാർക്ക് ഗാർഡൻസ് റോഡിലാണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ ഏഴരയ്ക്ക് ഭദ്രദീപം കൊളുത്തി ഓഫിസ് ഉദ്ഘാടനം ചെയ്‌തു. ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, രാമവർമ്മപുരം പള്ളി ഫാദർ അജിത് തച്ചോത്ത്, തൃശൂർ ചെട്ടിയങ്ങാടി ജുമാമസ്‌ജിദ് ഇമാം ഇബ്രാഹിം ഫലാഹി തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
സുരേഷ് ഗോപിയുടെ എംപി ക്യാമ്പ് ഓഫിസ് തൃശൂരിൽ പ്രവർത്തനമാരംഭിച്ചപ്പോൾ. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡൽഹിയിലായതിനാൽ വീഡിയോ കോളിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്‌തു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ മാസ്റ്റർ, എസ്എൻഡിപി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ വി സദാനന്ദൻ, ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്ബ്, മുൻ ജില്ലാ അധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്‌ണൻ, എംപി ഓഫിസ് ഇൻചാർജ് രാജേഷ് നായർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Also Read:'വാക്കുകൾ വളച്ചൊടിച്ചു, പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെ'; വിവാദ പരാമർശം പിന്‍വലിച്ച് സുരേഷ് ഗോപി