കേരളം

kerala

ETV Bharat / state

കാലിക്കറ്റ് സർവകലാശാല നിയമങ്ങളില്‍ മാറ്റം; കോഴ്‌സുകൾക്ക് അംഗീകാരവും തുല്യത സർട്ടിഫിക്കറ്റും നൽകുന്നത് ലളിതമാക്കും - Calicut University Rules Reform

കാലിക്കറ്റ് സർവകലാശാലയുടെ കോഴ്‌സുകൾക്ക് അംഗീകാരം നല്‍കുന്ന നിയമങ്ങളില്‍ മാറ്റം. യുജിസി ഉത്തരവിന് അനുസൃതമായി നിയമങ്ങള്‍ ലളിതമാക്കാനാണ് തീരുമാനം. അക്കാദമിക് കൗൺസിൽ യോഗത്തിലാണ് നിയമങ്ങളില്‍ മാറ്റം വരുത്താനുളള തീരുമാനം.

CALICUT UNIVERSITY  CHANGING COURSE RECOGNATION RULES  കാലിക്കറ്റ് സർവകലാശാല  malayalam latest news
Calicut University (ETV Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 2:12 PM IST

കോഴിക്കോട് :വിവിധ കോഴ്‌സുകൾക്ക് അംഗീകാരവും തുല്യത സർട്ടിഫിക്കറ്റും നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലളിതമാക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. ഉപരിപഠനത്തിന് പോകുന്ന ആയിരക്കണക്കിന് അപേക്ഷകർക്കും ജോലി അന്വേഷകർക്കും സഹായകമാകുന്നതാണ് പരിഷ്‌കരണം. സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്.

യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ (യുജിസി) 2020ൽ പുറപ്പെടുവിച്ച ഉത്തരവിന് അനുസൃതമായാണ് നിയമങ്ങൾ ലളിതമാക്കുക. ഇതോടെ രാജ്യത്തെ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വിവിധ കോഴ്‌സുകൾക്ക് കാലിക്കറ്റിലും അംഗീകാരവും തുല്യത സർട്ടിഫിക്കറ്റും ലഭിക്കും. യുജിസി അംഗീകൃത സർവകലാശാലകൾ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി അംഗീകരിച്ച വിദേശ സർവകലാശാലകൾ, കേന്ദ്ര സർക്കാരിൻ്റെ ഉന്നതാധികാര സമിതികൾ അംഗീകരിച്ച എല്ലാ കോഴ്‌സുകൾക്കും തുല്യത സർട്ടിഫിക്കറ്റ് ലഭിക്കും.

ഓപ്പൺ, വിദൂര പഠന കോഴ്‌സുകളും ഇതിൽ ഉൾപ്പെടുത്തും. സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗത്തിലെടുത്ത തീരുമാനത്തിൽ അന്തിമ ഉത്തരവ് ഇറങ്ങുന്നതോടെ കൂടുതൽ വ്യക്തത വരും. കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലും ഇത്തരമൊരു തീരുമാനം എടുക്കാൻ സർവകലാശാലയോട് നിർദേശിച്ചിരുന്നു.

വിവിധ കോഴ്‌സുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന കാലതാമസത്തിന് നിയമ പരിഷ്‌കാരം വരുന്നതോടെ വലിയ ഗുണം ലഭിക്കുമെന്ന് സർവകലാശാല സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഇടിവി ഭാരതിനോട് പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം ഉദ്യോഗാർഥികൾക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇനി ഹിന്ദു, ബുദ്ധ, ജൈനമത പഠന കേന്ദ്രങ്ങള്‍

ABOUT THE AUTHOR

...view details