കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ബിജെപി പ്രതിനിധി വിജയിച്ചു. കോഴിക്കോട് മാഗ്‌കോം ഡയറക്‌ടർ എകെ അനുരാജ് ആണ് ജനറല്‍ വിഭാഗത്തില്‍ മത്സരിച്ച് വിജയിച്ചത്. ഇതാദ്യമായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റില്‍ ഒരു ബിജെപി പ്രതിനിധി എത്തുന്നത്.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; ബിജെപി പ്രതിനിധിക്ക് വിജയം - BJP CANDIDATE WON IN CALICUT SYNDICATE ELECTION - BJP CANDIDATE WON IN CALICUT SYNDICATE ELECTION
ഒരു സീറ്റിലാണ് ബിജെപി പ്രതിനിധി വിജയിച്ചത്. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതിനിധി വിജയിക്കുന്നത് ഇതാദ്യമായി.

A.K Anuraj (ETV Bharat)
Published : Jun 9, 2024, 10:19 AM IST
ഗവർണറുടെ പ്രതിനിധിയായാണ് അനുരാജ് നേരത്തെ സെനറ്റില്‍ എത്തിയത്. സിൻഡിക്കേറ്റിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ ഇടതു പ്രതിനിധികള്‍ വിജയിച്ചു. രണ്ടു വീതം സീറ്റുകളില്‍ കോണ്‍ഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും ജയിച്ചു.
Also Read:'തെരഞ്ഞെടുപ്പ് പരാജയത്തില്‍ പിടിച്ചു നിൽക്കാൻ നടത്തുന്ന തരംതാണ കളി': ലിജിൻ ലാല്‍