കേരളം

kerala

ETV Bharat / state

കോഴിക്കോട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം - BUS ACCIDENT IN KOZHIKODE - BUS ACCIDENT IN KOZHIKODE

കോരപ്പുഴ പാലത്തിന് സമീപം രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

TIPPER TRUCK AND BUS ACCIDENT  KOZHIKODE ACCIDENTS  ബസ് ലോറിയിൽ ഇടിച്ച് അപകടം  കോഴിക്കോട് വാഹനാപകടം
Bus Accident In Kozhikode (ETV Bharat)

By ETV Bharat Kerala Team

Published : Jul 4, 2024, 10:15 AM IST

കോഴിക്കോട് സ്വകാര്യബസ് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം (ETV Bharat)

കോഴിക്കോട്:കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിലിടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ 56 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ എട്ടുമണിയോടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോടേക്ക് വരികയായിരുന്ന കനിക ബസും കൊയിലാണ്ടിക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിഞ്ഞു. പൊലീസും നാട്ടുകാരും ഫയർ ഫോഴ്‌സും എത്തി ബസിൽ നിന്നും ആളുകളെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.

Also Read:പൊലീസ് ഉദ്യോഗസ്ഥൻ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details