കോട്ടയം:റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ വർക്ക് ഷോപ്പുകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും വള്ളങ്ങളുടെ വർക്ക് ഷോപ്പ് കണ്ടിരിക്കാൻ സാധ്യത കുറവാണ്. അങ്ങനെ വള്ളങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്ന ഒരു പണിശാല ഇവിടെയുണ്ട്. കോട്ടയം കുമരകത്താണ് തടി വള്ളങ്ങളുടെ ഈ വർക് ഷോപ്പ്. കുമരകം വിശാഖം തറ മാത്തച്ചൻ്റെ ഈ വർക്ക് ഷോപ്പിൽ ഇതുവരെ ആയിരത്തിലധികം വള്ളങ്ങളുടെ കേടുപാടുകൾ മാറ്റി നൽകിയിട്ടുണ്ട്.
25 ടണ്ണിലധികം ഭാരം വഹിക്കുന്ന കെട്ടുവള്ളം മുതൽ ചെറു വള്ളങ്ങളുടെ വരെ അറ്റകുറ്റ പണികൾ 25 വർഷമായി മാത്തച്ചൻ ചെയ്‌തു വരുന്നു. ഇതോടൊപ്പം ചെറുവള്ളങ്ങൾ പുതിയതായി നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. കുമരകം ബോട്ട് ജെട്ടിക്ക് സമീപമാണ് മാത്തച്ചൻ്റെ ഈ വർക് ഷോപ്പ് ഇതുവരെ 1000 ലധികം വള്ളങ്ങളുടെ കേടുപാടുകൾ തീർത്തു നൽകിയിട്ടുണ്ട് മാത്തച്ചൻ. സ്ഥിരം പണിക്കാരും വർക്ഷോപ്പിലുണ്ട്.
100 ലധികം വള്ളങ്ങൾ മാത്തച്ചന് സ്വന്തമായി ഉണ്ടായിരുന്നു അവയുടെ റിപ്പയറിങ് സ്വന്തമായി നടത്താൻ തുടങ്ങിയതോടെ വർക്ഷോപ്പിൽ പിന്നെ മറ്റുള്ളവരും വള്ളങ്ങൾ നന്നാക്കാൻ കൊണ്ടു വന്നു തുടങ്ങുകയായിരുന്നു.