തൃശൂര്‍: കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായി തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. തുടർന്ന് കൽദായ സുറിയാനി സഭയുടെ തൃശ്ശൂരിലെ ആസ്ഥാനത്ത് എത്തി സഭയുടെ മുൻ അധ്യക്ഷൻ മാർ അപ്രം മെത്രാപ്പൊലീത്തയെ സന്ദർശിച്ചു.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി തൃശൂരിൽ; റെയിൽവേ സ്‌റ്റേഷനിൽ ഗംഭീര വരവേല്‍പ്പൊരുക്കി ബിജെപി - SURESH GOPI AT THRISSUR - SURESH GOPI AT THRISSUR
സ്വീകരണത്തിന് പിന്നാലെ കൽദായ സുറിയാനി സഭയുടെ തൃശ്ശൂരിലെ ആസ്ഥാനത്ത് എത്തി സഭയുടെ മുൻ അധ്യക്ഷൻ മാർ അപ്രം മെത്രാപ്പൊലീത്തയെ സന്ദർശിച്ചു.
Published : Jun 13, 2024, 11:02 PM IST
മാർ അപ്രേം മെത്രോപ്പൊലീത്തയുടെ 84-ാം പിറന്നാളിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. തുടർന്ന് സുരേഷ് ഗോപി കേക്ക് മുറിച്ച് മാർ അപ്പ്രേം തിരുമേനിക്ക് നൽകി പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. തിരക്കുകൾക്കിടയിലും തന്നെ കാണാനെത്തിയത്തിൽ മെത്രാപ്പൊലീത്ത മാധ്യമങ്ങളോട് സന്തോഷം പങ്കുവെച്ചു. കേന്ദ്ര മന്ത്രി എന്ന നിലയിൽ സുരേഷ് ഗോപി തൃശ്ശൂരിൽ വികസനം കൊണ്ടുവരുമെന്നും മാർ അപ്പ്രേം പ്രതികരിച്ചു.
Also Read: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കണ്ണൂരിലെത്തി സുരേഷ് ഗോപി; നായനാരുടെ വീട് സന്ദർശിച്ചു