കാസർകോട്: പടക്ക പൊട്ടിത്തെറി ഉണ്ടായ ക്ഷേത്രപരിസരത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ തർക്കം. അപകടം അശ്രദ്ധമൂലം ഉണ്ടായതാണെന്നും പൊലീസ് അനാസ്ഥ ഉണ്ടായെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. എന്നാൽ ക്ഷേത്രമുറ്റത്ത് വച്ച് ഇത്തരം പാരാമർശങ്ങൾ നടത്തരുതെന്നും പറഞ്ഞു സിപിഎം പ്രവർത്തകർ എതിർത്തതോടെയാണ് തർക്കം ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നേതാക്കൾ തമ്മിൽ ഏറെ നേരം വാക്കേറ്റം ഉണ്ടായി. പിന്നീട് പ്രവർത്തകരും ചേരി തിരിഞ്ഞു പ്രതിരോധിച്ചു. പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിത്. തുടർന്ന് സിപിഎം-ബിജെപി പ്രവർത്തകരെ ക്ഷേത്ര പ്രദേശത്ത് നിന്നും മാറ്റി.
സിപിഎം ബിജെപി പ്രവര്‍ത്തകരുടെ വാക്കേറ്റം (ETV Bharat) നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രിയോടെയാണ് വെടിപ്പുരക്ക് തീപിടിച്ച് അപകടമുണ്ടായത്. രാത്രി 12 മണിയോടെ നടന്ന അപകടത്തില്‍ 150ല്‍പ്പരം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. കാസര്‍കോട്, കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പൊള്ളലേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം സംഭവത്തിൽ എട്ട് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത്. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതിനെ തുടര്‍ന്നാണ് വെടിപ്പുരയ്‌ക്ക് തീപിടിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ക്ഷേത്രം ഭരണസമിതിയുടെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read :നീലേശ്വരം വെടിക്കെട്ട് അപകടം ആഘാതം കൂട്ടിയതിന്‍റെ കാരണം പുറത്ത്; 8 പേർക്കെതിരെ ജാമ്യമില്ലാ കേസ്, പൊട്ടിത്തെറിച്ചത് ചൈനീസ് പടക്കങ്ങള്‍